
Web Desk
കോഴിക്കോട് ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ 2021-22 അദ്ധ്യയന വര്‍ഷത്തില്‍ രണ്ടാം വര്‍ഷം ഡിഗ്രി ക്ലാസ്സില്‍ താഴെ പറയുന്ന വിഭാഗങ്ങളില്‍ ഒഴിവുകളുണ്ട്. ബിഎസ്‌സി ഫിസിക്സില്‍ എസ് സി, എസ്.ടി, മുസ്ലീം, എല്‍.സി, ബി എസ് സി കെമിസ്ട്രിയില്‍ ഓപ്പണ്‍, എസ്സി, എസ്.ടി, ബിഎസ്‌സി ബോട്ടണിയില്‍ ഓപ്പണ്‍, ഇഡബ്ല്യൂഎസ്, ബി.എസ്സി മാത്തമാറ്റിക്സില്‍ ഒബിഎക്സ്, എസ്സി, എസ്.ടി, ബി.എ. അറബിക് ഇടിബി, ബി.എ ഹിന്ദി ഇടിബി, ബി എ ഇക്കണോമിക്സ് ഓപ്പണ്‍ വിഭാഗങ്ങളില്‍ ഒന്നു വീതവും
ബി.എ മലയാളം ഓപ്പണ്‍, ബി എ ഹിസ്റ്ററി ഓപ്പണ്‍ വിഭാഗത്തില്‍ രണ്ടു വീതവും ബി.എസ്സി ജന്തുശാസ്ത്രത്തില്‍ ഓപ്പണ്‍ വിഭാഗത്തില്‍ നാലും ഒഴിവുകളാണുള്ളത്. മേല്‍വിഷയങ്ങളില്‍ യോഗ്യരായ വിദ്യാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം സെപ്തംബര്‍ ഏഴിന് 2.30 നകം കോളേജില്‍ റിപ്പോര്‍ട്ടു ചെയ്യണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.