വാര്‍ഡുകളിലെ ടാപ്പുകളിലൊന്നിലും വെള്ളമില്ല; കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സ്ത്രീകളുടെയും കുട്ടികളുടെയും വാര്‍ഡുകളില്‍ ആഴ്ചകളായി കുടിവെള്ളമില്ല

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സ്ത്രീകളുടെയും കുട്ടികളുടെയും വാര്‍ഡുകളില്‍ കുടിവെള്ളം കിട്ടാതായിട്ട് ആഴ്ചകളായി. മഴക്കാലമായതോടെയും ജലജന്യ രോഗങ്ങള്‍ വ്യാപകമായതോടെയും ശുദ്ധജലത്തിനുവേണ്ടി ഏറെ ബുദ്ധിമുട്ടുകയാണ് ഇവിടെയുള്ള രോഗികള്‍. കുടിവെള്ളം സമീപത്തെ ഹോട്ടലുകളില്‍ നിന്നും പണംകൊടുത്ത് വാങ്ങിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. അതാകട്ടെ ശുദ്ധജലമാണെന്ന് ഉറപ്പിക്കാനാവാത്ത സ്ഥിതിയുമുണ്ട്.

നേരത്തെ എല്ലാ വാര്‍ഡുകളിലും കുടിവെള്ളത്തിനായി ടാപ്പുകളും അതില്‍ കുടിവെള്ളവും ലഭ്യമായിരുന്നു. ചൂടുവെള്ളം ആവശ്യമുള്ളവര്‍ക്ക് ചൂടുവെള്ളവുമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആഴ്ചകളായി ഈ ടാപ്പുകളില്‍ നിന്നും വെള്ളം ലഭിക്കാത്ത സ്ഥിതിയാണ്. കുടിവെള്ളം എപ്പോള്‍ മുതല്‍ ലഭ്യമാകുമെന്ന് അന്വേഷിക്കുമ്പോള്‍ അധികൃതരും കൈമലര്‍ത്തുകയാണ്.

മഴ ശക്തമായതോടെ നാലാം നിലയില്‍ നിന്നടക്കം ആളുകള്‍ മഴയത്ത് പുറത്തിറങ്ങി ഹോട്ടലുകളിലേക്ക് പോകേണ്ടിവരികയാണ്. ഒപ്പം നില്‍ക്കാന്‍ ഒരാള്‍ മാത്രമുള്ളവരാണ് രോഗികളില്‍ ഏറെയും. ഇവര്‍ വെള്ളത്തിനായി ഏറെ നേരെ പുറത്തുപോകേണ്ടിവരുന്നത് രോഗികള്‍ക്കും പ്രയാസമുണ്ടാക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!