ട്രാക്ക് കോളേജ് മുക്കത്ത് പ്രവർത്തനമാരംഭിച്ചു

Web Desk

കഴിഞ്ഞ 6 വർഷമായി മുക്കം നോർത്ത് കാരശ്ശേരിയിൽ നടന്നുവരുന്ന ട്രാക്ക് കോളേജ്, മുക്കം പുതിയ ബസ്റ്റാന്റിന് സമീപത്ത് പുതിയ കെട്ടിടത്തിൽ പ്രവർത്തം ആരംഭിച്ചു. കോഴിക്കോട് വലിയ ഖാളി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ഉദ്ഘാടന കർമം നിർവഹിച്ചു. വ്യാപാര വ്യവസായി ഏകോപന സമിതി പ്രസിഡന്റ് പി. അലി അക്ബർ, എ.പി മുരളീധരൻ മാസ്റ്റർ, പ്രസ്ഫോറം പ്രസിഡന്റ് ആശിഖ് അലി ഇബ്രാഹീം, ഹുസൈൻ യമാനി, നടുക്കണ്ടി അബൂബക്കർ, അബ്ദു ചാലിയാർ, അനീസ് ഇന്റിമേറ്റ്, നവാസ് ഓമശ്ശേരി, അബ്ദുൽ ബർറ് മാസ്റ്റർ, ഹാരിസ് ബാബു, എം.ടി അസ്‌ലം, കെ.പി അഷ്റഫ്, സലീം അലങ്കാർ, മെട്രോ ഫൈസൽ, കോളേജ് മാനേജിംഗ് ഡയറക്‌ടർ നുഹുമാൻ കുമാരനെല്ലൂർ, പ്രിൻസിപ്പാൾ എം. അജയ്കുമാർ, വത്സ മാത്യു, ജാസിൽ എം.കെ, ജിഷ്ണു കൂടരഞ്ഞി, സഹദേവൻ മാസ്റ്റർ, ആരിഫ, സലീന ശമീർ, അനു രജീഷ് പങ്കെടുത്തു.

കേരള ഗവൺമെന്റിന്റെ +1,+2 കൊമേഴ്സ് & ഹ്യുമാനിറ്റീസ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ബി.കോം, ബി.എ, എം.കോം, എ.എ തുടങ്ങിയ ഡിഗ്രി, പി.ജി ക്ലാസുകൾ, 5 മുതൽ 10 വരെ മലയാളം ഇംഗ്ലീഷ് മീഡിയം ട്യൂഷൻ ക്ലാസുകൾ, +1, +2 സയൻസ് കൊമേഴ്സ് ട്യൂഷനുകൾ തുടങ്ങിയ കോഴ്സുകൾ നൽകുന്നു. സിവിൽ സർവീസ് കോച്ചിംങ്ങ്, മെഡിക്കൽ എൻജിനീയറിംങ്ങ് എൻട്രൻസ് ക്രാഷ് കോഴ്സുകൾ, ഐ.ഐ.ടി, നീറ്റ് എൻട്രൻസ് കോച്ചിംഗ്, പി.എസ്.സി കോച്ചിംഗ്, സി.ബി.എസ്.ഇ ട്യൂഷൻ, ഗവൺമെന്റ് അംഗീകൃത കമ്പ്യൂട്ടർ കോഴ്സുകൾ, ഫാഷൻ ഡിസൈനിംഗ്, സ്പോക്കൺ ഇംഗ്ലീഷ് തുടങ്ങിയ കോഴ്സുകൾ ഉടൻ ആരംഭിക്കുമെന്ന് മാനേജ്‍മെന്റ് അറിയിച്ചു.

error: Content is protected !!