
Web Desk
ടൂറിസ്റ്റ് ബസിന് മുകളില്‍ പൂത്തിരി കത്തിച്ച സംഭവത്തില്‍ നാല് പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ഉടമകളും ഡ്രൈവറും ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ കേസ് എടുത്തു. കൊല്ലം അഞ്ചാലുംമൂട് പൊലീസ് ആണ് കേസെടുത്തത്. നിയമലംഘനം നടത്തുന്ന ടൂറിസ്റ്റ് ബസുകളെ പിടികൂടാന്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടി തുടങ്ങി. നിയമം ലംഘിച്ച് ബസുകളില്‍ മാറ്റം വരുത്തുന്ന വര്‍ക്ക് ഷോപ്പുകളിലും പരിശോധന നടത്താനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നീക്കം.
വാഹനത്തിന്റെ പുറം ബോഡിയില്‍ സ്പീക്കുകള്‍ ഘടിപ്പിച്ചിരിക്കുന്നത് നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പത്തനംതിട്ടയില്‍ നടത്തിയ പരിശോധനയില്‍ കൊമ്പന്‍ ടൂറിസ്റ്റ് ബസുമായി ബന്ധപ്പെട്ട് നിരവധി നിയമ ലംഘനങ്ങള്‍ കണ്ടെത്തി. ബസില്‍ ജിപിഎസ് സംവിധാനം ഇല്ല. സ്‌മോക്കര്‍ ഘടിപ്പിച്ചിരുന്നതായും കണ്ടെത്തി.