വടകര തുരുത്തി മുക്ക് പുഴയിൽ കാണാതായ യുവാവിൻറെ മുതദേഹം കണ്ടെടുത്തു

newsdesk

വടകര :സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ നീന്തുന്നതിനിടയിൽ ഏറാമല തുരുത്തിമുക്കിൽ ഇന്നലെ വൈകിട്ട് 6 മണിയോടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

ചെറുകുളങ്ങര സി.കെ അനൂപ് (22 ) നെയാണ് സുഹൃത്തുക്കളായ രണ്ട് പേർക്കൊപ്പം നീന്തി പുഴ മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ കാണാതായത് .തുരുത്തി കടവിനോട് ചേർന്ന ഭാഗത്ത് പുഴയിൽ ആഴക്കൂടുതലുള്ള ഭാഗത്താണ് അപകടം സംഭവിച്ചത്. കൂടെ ഉണ്ടായിരുന്നവർ നീന്തി കരക്കെത്തുെയും ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു .

എടച്ചേരി സി.ഐ.എം.ആർ.ബിജുവിന്റ നേതൃത്വത്തിൽ പൊലീസ് സ്ഥലത്ത് എത്തുകയും തുടർന്ന് അഗ്നി രക്ഷസേനയും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല..തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ ഇന്ന് പുലർച്ചെ വീണ്ടും തിരച്ചിൽ നടത്തുകയും 6 മണിയോടെ മൃതദേഹം കണ്ടെത്തുകയും ചെയ്തു .

error: Content is protected !!