
NEWSDESK
പേരാമ്പ്ര: ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് പേരാമ്പ്രയില്‍ ഏഴുപേർക്ക് പരിക്ക് . ഇന്ന് ഉച്ചയ്ക്ക്
3 മണിയോടെ ഓടെ പേരാമ്പ്രയില്‍ നിന്ന് ചാലിക്കരയിലേക്ക് പോകുന്ന ഓട്ടോറിക്ഷയും പേരാമ്പ്രയിലേക്ക് വരുന്ന കാറും കൂട്ടിയിടിച്ചാണ്അപകടം നടന്നത്.
ഓട്ടോറിക്ഷ ഡ്രൈവര്‍ കല്ലോട് കുളത്തു കുന്നുമ്മല്‍ അനില്‍കുമാര്‍ (50), ചാലിക്കര പുത്തൂര്‍ വീട്ടില്‍ മൊയ്തീന് കോയ, ഭാര്യ ഫാത്തിമ (55), ജംഷീന (35), നജീബ് (30), നാജിയ (18) നിസ്സാന്‍ (1) എന്നിവരാണ് ഓട്ടോയില്‍ ഉണ്ടായിരുന്നത്
കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടേ മറിയുകയായിരുന്നുപരിക്കേറ്റവരെ ഇഎംഎസ് ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
ഫുട്പാത്തിലൂടെ നടന്നു പോകുന്ന സികെജി കോളേജ് വിദ്യാര്‍ത്ഥികളായ സാലിക്ക് (18) വടകര, എരവട്ടൂര്‍ പുതിയയേടത്ത് ഷാനിഫ് (18) എന്നിവര്‍ക്കും പരിക്കുണ്ട്.