
Local News
ലോക് ഡൗൺ മൂലം മനുഷ്യരെപ്പോലെ തന്നെ മൃഗങ്ങളും വലിയ ദുരിതത്തിലാണ്. ഹോട്ടലുകളും മറ്റും തുറക്കാതായതോടെ ഭക്ഷണ അവശിഷ്ടങ്ങൾ പോലും ലഭിക്കാത്ത അവസ്ഥ. അത് പോലെ തന്നെ വിനോദ സഞ്ചാരികൾ ഉൾപ്പെടെ എത്താതായതോടെ താമരശ്ശേരി ചുരത്തിലെ കുരങ്ങൻമാരും ഭക്ഷണമില്ലാതെ കഴിയുകയാണ്.ഈ സാഹചര്യത്തിലാണ് തൻറെ വീട്ടുമുറ്റത്തുണ്ടായ ഫലവൃക്ഷതൈകളിൽ നിന്നും ലഭിച്ച ഫലങ്ങൾ മിണ്ടാപ്രാണികൾക്ക് എത്തിച്ചു നൽകി ഒരു യുവാവ് മാതൃകയാവുന്നത്. ചാത്തമംഗലം ഗ്രാമ പഞ്ചായത്തിലെ മലയമ്മ സ്വദേശി ശരീഫിൻ്റെ നേതൃത്വത്തിലാണ് ഭക്ഷണലഭ്യത കുറഞ്ഞ താമരശ്ശേരി ചുരത്തിലെ കുരങ്ങന്മാർക്ക്

തൻറെ വീട്ടുമുറ്റത്ത് ഉണ്ടായ ആപ്പിൾ ചാമ്പക്ക കൊണ്ടുപോയി നൽകിയത്. ചാമ്പക്ക പഴുത്തു വീട്ടുമുറ്റത്ത് വീണ് നശിക്കുന്നത് കണ്ടതോടെയാണ് ശരീഫിന് ഇത്തരമൊരു ആശയം മനസ്സിലുദിച്ചത് പിന്നെ ഒട്ടും വൈകാതെ തൻറെ മകനെയും കുട്ടി ചാമ്പക്ക മരത്തിലെ പഴുത്ത ചാമ്പങ്ങ എല്ലാം പറിച്ച് സഞ്ചിയിലാക്കി കൂട്ടുകാരുമൊത്ത് ചുരത്തിൽ എത്തി വാനരന്മാർക്ക് നൽകുകയായിരുന്നു. കൊണ്ടുപോയ ചാമ്പങ്ങ ഒരെണ്ണം പോലും ബാക്കി ആക്കാതെകുരങ്ങന്മാർ ഭക്ഷിച്ചു എന്നും അത് കണ്ടപ്പോൾ മനസ്സിന് ഏറെ സന്തോഷമായെന്നും ശരിഫ് പറഞ്ഞു.

ഓരോരുത്തരും വീട്ടുമുറ്റങ്ങളിലും പറമ്പുകളിലുമുള്ള ഫലങ്ങൾ അവരവരുടെ ഉപയോഗത്തിന് ശേഷം ബാക്കിയുള്ളവ ഇത്തരത്തിലുള്ള മിണ്ടാപ്രാണികൾക്ക് എത്തിച്ച് നൽകിയാൽ ഈ ലോക് ഡൗൺ കാലത്ത് ഇത്തരം ജീവികൾക്ക് ആശ്വാസമാകുമെന്നും ശരീഫ് പറഞ്ഞു .തൻറെ വീടിനുചുറ്റും വിവിധതരം ഫലവൃക്ഷതൈകൾ ശരീഫ് നട്ടുവളർത്തുന്നുണ്ട്
നേരത്തെ ലോക് ഡൗണിൽ പ്രയാസമനുഭവിക്കുന്ന കോഴിക്കോട് നഗരത്തിലെ ആളുകൾക്ക് ചക്കയും ഇത്തരത്തിൽ എത്തിച്ചു നൽകിയിരുന്നു ശരീഫും കൂട്ടുകാരും