
newsdesk
കോഴിക്കോട്:കട്ടിപ്പാറയിലെ ഫ്രഷ് കട്ട് സ്വകാര്യ കോഴി മാലിന്യ സംസ്‌കരണ പ്ലാന്റിലേക്ക് ഇനി അഴുകാത്ത, പുതിയ കോഴി മാലിന്യം മാത്രം കൊണ്ടുപോകാൻ തീരുമാനം. ഇതിന് പുറമെ നിലവിൽ പ്ലാന്റിലേക്ക് കൊണ്ടുപോകുന്ന കോഴി മാലിന്യത്തിൽ 10 മുതൽ 15 ടൺ വരെ അയൽ ജില്ലയിലേക്ക് ആ ജില്ലയിലെ ഡിഎ ൽഎഫ്എംസി (ഡിസ്ട്രിക്റ്റ് ലെവൽ ഫെസിലിറ്റേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി) അനുമതി യോടെ കൊണ്ടുപോകാനും തീ രുമാനമായി. ഈ സംവിധാനം മാർച്ച് ഒന്നുമുതൽ നടപ്പാക്കും. ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഎൽഎഫ്.എംസി യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. യോഗത്തിന് മുമ്പ് ജില്ലാ കളക്ടർ കട്ടിപ്പാറ പ്ലാൻ്റിനെതിരേ സമര രംഗത്തുള്ള സമരസമിതി ഭാരവാഹികളു മായും സംസാരിച്ചു.
ഇതുപ്രകാരം 20 മുതൽ 25 ടണ്ണോളം അഴുകാത്ത, പുതിയ കോഴി മാലിന്യം മാത്രമായിരിക്കും കട്ടിപ്പാറ പ്ലാന്റിലേക്ക് കൊണ്ടുപോകുക. അയൽജില്ലയിൽ ഫ്രഷ് കട്ട് പുതുതായി ഏറ്റെടു ത്ത പ്ലാൻറിലേക്കായിരിക്കും മാലിന്യം കൊണ്ടുപോകുക.ഇതിനു പുറമേ കോഴിക്കോട് ജില്ലയെ നാല് താലൂക്ക് അടിസ്ഥാനത്തിൽ സോണുകളായി തിരിച്ച് അവിടങ്ങളിൽ വലിയ കണ്ടെയ്‌നർ ഫ്രീസർ സ്ഥാപിക്കുമെന്ന് ഫ്രഷ് കട്ട് അറിയിച്ചു. ഈ കണ്ടെയ്‌നറുകളിൽ സംഭരിക്കുന്ന അഴുകാത്ത മാലിന്യമാണ് കട്ടിപ്പാറ പ്ലാന്റിലേക്ക് കൊണ്ടുപോകുക. ഈ സംവിധാനം മാർച്ച് 31 ഓടെനടപ്പിൽ വരും. സമരരംഗത്തു ള്ള ജനങ്ങളുടെ പരാതി പരിഗണിച്ച് താമരശേരി, ഓമശേരി, കോടഞ്ചേരി പഞ്ചായത്തുകളിലെ പുഴയിൽ നിന്നുള്ള സാമ്പിളുകൾ പരിശോധിക്കാൻ ജില്ലാ കളക്ടർ മലിനീകരണ നിയന്ത്ര ണ ബോർഡിന് നിർദേശം നൽകി. ജനങ്ങളുടെ ആവശ്യപ്രകാരം വൈകുന്നേരമോ അതിരാവിലെയോ എത്തിയായിരിക്കും സാമ്പിളുകൾ എടുത്ത് പ്ലാന്റിൽ മലിനീകരണം സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുക. ഓമശേരി പഞ്ചായത്ത് പ്രസിഡന്റിന്റെ നിർദേശപ്രകാരം ഓമശേരി പഞ്ചായത്തിൽ നിന്നുള്ള പുതിയ കോഴി മാലിന്യം എടുക്കാനും കളക്ടർ കമ്പനിയോട് നിർദേശിച്ചു. നേരത്തെ അഴുകിയമാ ലിന്യം കൊണ്ടുപോകുന്നതായി ചൂണ്ടിക്കാട്ടി നാട്ടുകാർ ഫ്രഷ് ക ട്ടിന്റെ വണ്ടികൾ തടഞ്ഞതിനാൽ ഓമശേരിയിൽ നിന്നും കോഴി മാലിന്യം ശേഖരിക്കുന്നത് നിർത്തിയിരുന്നു.
ജില്ലയിലെ കോഴി സ്റ്റാളുകളിൽ നിന്നുള്ള മാലിന്യം അഴുകാൻ ഇടവരാത്ത വിധം അന്നു തന്നെ ശേഖരിക്കണം എന്നും ജില്ലാ കളക്ടർ കമ്പനിയോട് ആവശ്യപ്പെട്ടു. കട്ടിപ്പാറയിലെ കോഴി മാലിന്യം സംസ്‌കരിക്കുന്ന ഫ്രഷ് കട്ട് എഫ്‌ലൂയൻ്റെ ട്രീറ്റ്‌മെൻ്റ് പ്ലാന്റ് ജില്ലയിലാകെ ഒന്നാണുള്ളത് കോഴിക്കോട് ജില്ലയിൽ ദിവസം 80 ടണ്ണിലേറെ കോഴി മാലിന്യം ഉൽപ്പാദിപ്പിക്കുന്നു എന്നാണ് കണക്ക്. എന്നാൽ കട്ടിപ്പാറ പ്ലാന്റിന് 30 ടൺ മാത്രമാണ് സംസ്‌കര ണ ശേഷി. അഴുകിയ കോഴി മാലിന്യം പ്ലാൻ്റിൽ എത്തുകവഴി പ്രദേശത്താകെ ദുർഗന്ധം പരക്കുന്നുണ്ടെന്നും പുഴയിലെ വെള്ളം മലിനമാകുന്നു എന്നുമാണ് പ്രദേശവാസികളുടെ പരാതി. ഫ്രീസർ സംവിധാനമുള്ള വലിയ മുന്ന് കണ്ടെയ്നർ വണ്ടികൾ പുതുതായി റൂട്ടിൽ ഇറക്കുമെന്നും കമ്പനി അധികൃതർ അറിയിച്ചു. മാർച്ച് 31ന് കണ്ടെയ്നർ സംവിധാനം വരുന്നതോടെ ദുർഗന്ധം പുർണമായും ഇല്ലാതാകുമെന്ന് യോഗം വിലയിരുത്തി. ജില്ലയിൽ കൂടുതൽ പ്ലാൻ്റ്കൾ വന്നാൽ മാത്രമേ പ്രശനത്തിന് ശാശ്വത പരിഹാരം ഉണ്ടാവുകയുള്ളൂ. യോഗത്തിൽ കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, ഓമശേരി പഞ്ചായത്ത പ്രസിഡൻ്റ് പി.കെ. ഗംഗാധരൻ, താമരശേരി പഞ്ചായത്ത് പ്രസി ഡൻ്റ് എ. അരവിന്ദൻ, കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡന്റ പ്രേംജി ജയിംസ്, മലിനീകരണ നിയന്ത്ര ണ ബോർഡ് എൻവയോൺമെ ൻ്റൽ എൻജിനീയർ സൗമ ഹമീദ്, ശുചിത്വമിഷൻ ജില്ലാ കോഓ ർഡിനേറ്റർ എം. ഗൗതമൻ, തദ്ദേ ശസ്വയം ഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ബൈജു ജോസ്, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.