താമരശ്ശേരിയിൽ ജൂവലറിയിൽ മോഷണം; ഭിത്തി തുരന്ന് 50 പവൻ കവർന്നു

താമരശ്ശേരി: ജൂവലറിയുടെ ഭിത്തി തുരന്ന് 50 പവൻ ആഭരണങ്ങൾ കവർന്നു. താമരശ്ശേരി പൊലീസ് സ്റ്റേഷന് സമീപത്തെ റന ഗോൾഡ് എന്ന ജൂവലറിയിൽ ഇന്നലെ രാത്രിയാണ് മോഷണം നടന്നത്. സ്ഥാപനത്തിന്റെ ഭിത്തി തുരന്നാണ് മോഷ്ടാക്കൾ അകത്തുകടന്നത്. 25 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങൾ നഷ്ടമായെന്നാണ് പ്രാഥമിക നിഗമനം. കൊടുവള്ളി ആവിലോറ സ്വദേശി അബ്ദുൽ സലാമിന്റെ ഉടമസ്ഥതയിലുള്ളതാണ് ജ്വല്ലറി.

ഇന്ന് രാവിലെ കടതുറക്കാൻ ​ജോലിക്കാർ എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. കടയുടെ മുകൾ നിലയിലേക്ക് പോകുന്ന കോണിപ്പടിയുടെ സമീപമാണ് ഭിത്തി തുരന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!