തോട്ടുമുക്കത്ത് ഹർഷാരവങ്ങളോടെ നബിദിനാഘോഷം:വർണ്ണാഭമായ ഘോഷയാത്ര ശ്രദ്ധേയമായി

തോട്ടുമുക്കം: നാടെങ്ങും നബിദിനാഘോഷ നിറവിൽ അമർന്നപ്പോൾ മലയോര മേഖലയിലും ആഘോഷ പരിപാടികൾ വിപുലമായി സംഘടിപ്പിച്ചു. തോട്ടുമുക്കം ഹയാത്തുൽ ഇസ്ലാം മദ്രസയുടെ നേതൃത്വത്തിലാണ് പ്രദേശത്ത് ആവേശകരമായ നബിദിന പരിപാടികൾ അരങ്ങേറിയത്.

മഹല്ല് ഖാസി അബ്ദുൽ ലത്തീഫ് ബാഖവി പതാക ഉയർത്തിയതോടെയാണ് ദിനാഘോഷങ്ങൾക്ക് ഔദ്യോഗിക തുടക്കമായത്. മഹൽ ഖത്തീബ് അലവി ബാഖവി പൂക്കോട്ട്,അബുദുല്ലാഹി ബാഖവി മഞ്ഞപ്പറ്റ ,വാഹിദ് സഹദി കൂട്ടായി ,മുസാഫിർ ഹാഷിമി തിരൂർ എന്നിവർ സംസാരിച്ചു .തുടർന്ന് രാവിലെ പള്ളി അങ്കണത്തിൽ നിന്നും ആരംഭിച്ച വർണ്ണാഭമായ ഘോഷയാത്ര തോട്ടുമുക്കം ടൗൺ ചുറ്റി, തോട്ടുമുക്കം കുരിശുപള്ളിക്ക് സമീപം എത്തിച്ചേർന്നു. അവിടെ സംഘടിപ്പിച്ച മനോഹരമായ ദഫ് മുട്ടിന് ശേഷം, പള്ളിത്താഴെ അങ്ങാടി ചുറ്റി ഘോഷയാത്ര വീണ്ടും പള്ളി അങ്കണത്തിൽ തന്നെ സമാപിച്ചു.ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടി വിവിധ കലാ-കായിക പരിപാടികളും അകമ്പടിയായുണ്ടായിരുന്നു.ആവേശം വിതറിയ ദഫ് മുട്ട്, വർണ്ണമഴ തീർത്ത ഫ്ലവർ ഷോ തുടങ്ങിയവ ഘോഷയാത്രക്ക് മാറ്റുകൂട്ടി .ഘോഷയാത്രയിൽ പങ്കെടുത്തവർക്കും കണ്ടുനിന്നവർക്കുമായി മധുര പലഹാര വിതരണവും ക്രമീകരിച്ചിരുന്നു.


നാടിന്റെ ഐക്യവും സന്തോഷവും വിളിച്ചോതിക്കൊണ്ട് മഹല്ല് നിവാസികളുടെയും ഭാരവാഹികളുടെയും നേതൃത്വത്തിലാണ് ആഘോഷങ്ങൾ വിജയകരമായി പൂർത്തിയാക്കിയത്.മഹല്ല് പ്രസിഡന്റ് ബഷീർഹാജി ,സെക്രട്ടറി നാസർ ഏരിയാട്ട് ,ഭാരവാഹികളായ റഫീഖ് താന്നികാടിൽ അബ്ദുറഹ്മാൻ എന്നിവർ ഘോഷയാത്രക്ക് നേതൃത്വം നല്കി .തുടർന്ന് വൈകിട്ട് മദ്രസ കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!