
Web Desk
താമരശ്ശേരി ചുരത്തിൽ കെ.എസ്.ആർ.ടി.സി ബസും ചരക്കു ലോറിയും തമ്മിൽ കൂട്ടിയിടിച്ച് ഗതാഗതം തടസ്സപ്പെട്ടു. ലക്കിടിക്കും ഒൻപതാം വളവിനും ഇടയിൽ ചുരത്തിൽ ഏറ്റവും വീതി കുറഞ്ഞ ഭാഗത്താണ് അപകടം നടന്നത്. ബത്തേരിയിലേക്ക് പോവുകയായിരുന്ന കെ എസ് ആർ ടി സി ബസ്സും എതിരെ വന്ന ലോറിയുമാണ് കൂട്ടി ഇടിച്ചത്. ഇതോടെ ചെറിയ വാഹനങ്ങൾക്ക് പോലും കടന്ന് പോവാൻ കഴിയാതെ ആയി. ഗതാഗത കുരുക്കിനെ തുടർന്ന് ഇരുവശത്തും ഏറെ ദൂരത്തിൽ വാഹനങ്ങൾ നിർത്തിയിടേണ്ട സാഹചര്യം ഉണ്ടായി . അപകടത്തിൽപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്യാൻ ക്രൈൻ എത്തിയിട്ടുണ്ട്.