
newsdesk
ന്യൂഡൽഹി∙ മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ വകുപ്പു വിഭജനം പൂർത്തിയായതിനു പിന്നാലെ, തൃശൂർ എംപിയും നിയുക്ത മന്ത്രിയുമായ സുരേഷ് ഗോപി ശാസ്ത്രി ഭവനിലെ പെട്രോളിയം ടൂറിസം മന്ത്രാലയങ്ങളിലെത്തി ചുമതലയേറ്റു. പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം മന്ത്രി ഹർദീപ് സിങ് പുരി അദ്ദേഹത്തെ സ്വീകരിച്ച് കസേരയിലേക്ക് ആനയിച്ചു. വകുപ്പ് സെക്രട്ടറിമാരും ചടങ്ങിൽ പങ്കെടുത്തു. പിന്നീടാണ് ടൂറിസം മന്ത്രാലയത്തിലെത്തി ചുമതലയേറ്റെടുത്തത്.
ഓസ്ട്രേലിയയിൽ രണ്ടു മലയാളി യുവതികൾ കടലിൽ വീണ് മരിച്ചു; ഒരാൾ പരുക്കുകളോടെ രക്ഷപെട്ടു
യുകെജിയിൽ കയറിയ അനുഭവമാണെന്ന് പെട്രോളിയം സഹമന്ത്രിയായി സ്ഥാനം ഏറ്റെടുത്തശേഷം സുരേഷ് ഗോപി മാധ്യമങ്ങളോടു പ്രതികരിച്ചു. ‘‘ശരിക്കും ഞാൻ ഇപ്പോൾ ഒരു യുകെജി വിദ്യാർഥിയാണ്. തീർത്തും പുതിയ സംരംഭമാണു ഏറ്റെടുത്തത്. സീറോയിൽനിന്നാണ് സ്റ്റാർട്ട് ചെയ്യുന്നത്. എല്ലാമൊന്ന് പഠിച്ചോട്ടെ. കേരളത്തെ ടൂറിസം രംഗത്ത് ഭാരതത്തിന്റെ തിലകക്കുറിയാക്കും’’ – സുരേഷ് ഗോപി പറഞ്ഞു.