അടുത്ത അഞ്ച് ദിവസവും വേനല്‍ മഴ തുടരും; കോഴിക്കോട് ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും വേനല്‍ മഴ തുടരും. ഇന്ന് കോഴിക്കോട്, കൊല്ലം , ആലപ്പുഴ ,എറണാകുളം ,തൃശൂര്‍ , ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്‍കി.

മഴയ്‌ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്‍കി.കഴിഞ്ഞ രണ്ട് ദിവസത്തിലധികമായി നേരിയ തോതിലുള്ള മഴ കോഴിക്കോട് ജില്ലയില്‍ ഉണ്ടായിരുന്നു.

ഇതോടെ ചുട്ടുപൊള്ളുന്ന ചൂടിന് ആശ്വാസമായിരിക്കുകയാണ്. കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളില്‍ ഇന്ന് രാവിലെ മുതല്‍ തന്നെ മഴ പെയ്ത് തുടങ്ങിയിട്ടുണ്ട്.

error: Content is protected !!