കോഴിക്കോട് , ലൈൻമാൻ കുഴഞ്ഞുവീണ് മരിച്ചു ;ട്രാൻസ്ഫോമറിലെ ഫ്യൂസ് നന്നാക്കിയ ശേഷം നടന്നുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്

കോഴിക്കോട്∙ ജില്ലാ ആയുർവേദ ആശുപത്രിക്കു സമീപം ജോലിക്കിടെ കെഎസ്ഇബി വെസ്റ്റ്ഹിൽ സെക്‌ഷനിലെ ലൈൻമാൻ പയമ്പ്ര മേലെകളരാത്ത് ബൈജു (50) കുഴഞ്ഞുവീണ് മരിച്ചു. ഞായറാഴ്ച വൈകിട്ടോടെ ഭട്ട് റോഡിലാണ് സംഭവം.


ആയുർവേദ ആശുപത്രിക്കു സമീപത്തെ ട്രാൻസ്ഫോമറിലെ ഫ്യൂസ് നന്നാക്കി ജീപ്പിന് അടുത്തേക്ക് നടന്നു പോകുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകൻ ഉൾപ്പെടെയുള്ളവർ ഉടനെ ബീച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ (ഐഎൻടിയുസി) ജില്ലാ ജോയിന്റ് സെക്രട്ടറിയാണ്. പരേതനായ ചോയിക്കുട്ടിയുടെയും യശോദയുടെയും മകനാണ്. ഭാര്യ: രശ്മി. മക്കൾ: അജന്യ, അനോന. സഹോദരങ്ങൾ: പുരുഷോത്തമൻ, നാരായണൻകുട്ടി, ബിജു, പത്മിനി, രാധ, ബേബി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!