മുക്കം ഉപജില്ലാ കലോത്സവം മൊബൈൽ ആപ്പ് ; പുറത്തിറക്കി

കൊടിയത്തൂർ: മുക്കം ഉപജില്ലാ സ്കൂൾ കലോത്സവത്തിന് ഇന്ന് കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിൽ തുടരുമ്പോൾ ,മേളയുടെ ഫലങ്ങൾ വേഗത്തിലറിയുന്നതിനായി പ്രോഗ്രാം കമ്മിറ്റിയുടെ നേതൃത്വത്തിൽ മൊബൈൽ ആപ്പ് പുറത്തിറക്കി. മുൻ കരിക്കുലം കമ്മിറ്റി അംഗം സി.പി ചെറിയമുഹമ്മദ് ലോഞ്ചിങ് നിർവഹിച്ചു.

പ്രോഗ്രാം കൺവീനർ കെ.കെ അബ്ദുൽ ഗഫൂർ അധ്യക്ഷനായി.പി.ടി.എം സ്കൂൾ പ്രധാനാധ്യാപകൻ ജി. സുധീർ,കെ.പി ജാബിർ, നിസാം കാരശേരി, ടി.പി അബൂബക്കർ,യു. നസീബ്, വി.കെ അബ്ദുറഹിമാൻ, നാസർ കാരങ്ങാടൻ, എം. ഷമീൽ, കെ. ജാസിർ, സി.കെ നവാസ്, കെ.ഫഹദ്, പി.ടി സുബൈർ,എൻ.കെ.ഷുഹൈർ, പി.ടി നാസർ, കെ.ടി സലീം സംബന്ധിച്ചു. മേള വ്യാഴാഴ്ച വൈകിട്ടോടെ സമാപിക്കും.

error: Content is protected !!