മുക്കം ഉപജില്ല സ്ക്കൂൾ സാമൂഹ്യ ശാസ്ത്ര മേള : ഹയർ സെക്കണ്ടറി വിഭാഗത്തിൽ ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്ക്കൂൾ ഓവറോൾ കിരീടം.

മുക്കം : ആനയാകൂന്ന് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന മുക്കം ഉപജില്ല സ്കൂൾ സാമൂഹ്യ ശാസ്ത്ര മേളയിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ 46 പോയൻ്റുമായി ചേന്ദമംഗല്ലൂർ ഹയർ സെക്കറിസ്ക്കൂളിന് ഓവറോൾ കിരീടം. ആതിഥേയരായ ആനയാകുന്ന് വി.എം എച്ച് എം എച്ച്.എസ്.എസിന് 38 പോയൻ്റിൽ രണ്ടാം സ്ഥാനം നേടി. 29 പോയൻ്റ് നേടിയ നീലേശ്വരം ജി എച്ച് എസ് എസിനാണ് മൂന്നാം സ്ഥാനം.

ഹൈസ്ക്കൂൾ വിഭാഗത്തിൽ 45 പോയൻ്റ് നേടി കൊടിയത്തൂർ പി.ടി.എം എച്ച് എസ് എസിനാണ് ഓവറോൾ കിരീടം. രണ്ടാം സ്ഥാനം 35 പോയൻറുമായി ചേന്ദമംഗല്ലൂർ എച്ച്. എസ്. എസും നേടി. മൂന്നാം സ്ഥാനം32 പോയിൻ്റ് നേടി പുല്ലൂരാംപാറ സെൻ്റ് ജോസഫ് എച്ച്.എസ് കരസ്ഥമാക്കി യൂ.പി. വിഭാഗത്തിൽ കൊടിയത്തൂർ ജിയൂ പി എസിന് ഒന്നാം സ്ഥാനം. എൽ പി. വിഭാഗത്തിൽ 18 പോയൻ്റുകൾ നേടി കൊടിയത്തൂർ ജി യൂ പി എസും, തിരുവമ്പാടി സേക്രഡ് ഹാർട്ട് യൂ പി സ്ക്കൂളും ഒന്നാം സ്ഥാനം പങ്കിട്ടു.

ഐ ടി മേളയിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ കൂടരഞ്ഞി സെൻ്റ് സെബാസ്ത്യൻ നായർ സെക്കണ്ടറി സ്ക്കൂളിനാണ് ഓവറോൾ കിരീടം . ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ട റിസ്ക്കൂളാണ് രണ്ടാം സ്ഥാനം. ഹൈസ്‌ക്കൂൾ വിഭാഗത്തിലും, യൂപി വിഭാഗത്തിലും പുല്ലൂരാംപാറ സെൻ്റ് ജോസഫ് ഹയർ സെക്കണ്ടറിസ്കുളിലാണ് ഇരട്ട ഓവറോൾ കിരീടം ചൂടിയത്. സമാപന യോഗത്തിൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ടി. ദിപ്തി വിജയികൾ ട്രോഫികൾ സമ്മാനിച്ചു. പ്രിൻസിപ്പൾ ലജ്ന അധ്യക്ഷത വഹിച്ചു. മനേജർ അഷ്റഫ് മോൻ മുഖ്യാതിഥിയായി

error: Content is protected !!