കാമുകനെ കാണാൻ പോയി തിരികെവന്നപ്പോൾ വയറുവേദന, പിന്നാലെ മരണവും; വിദ്യാർത്ഥിനിയുടെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ

Web Desk

തമിഴ്നാട് നിദ്രവിള സ്വദേശിനിയായ കോളേജ് വിദ്യാർത്ഥിനി അഭിതയുടെ മരണത്തിൽ ദുരൂഹത ഉള്ളതായി ബന്ധുക്കൾ. കാമുകനെ കാണാൻ പോയി മടങ്ങിവന്ന അഭിതയ്ക്ക് വയറു വേദന അനുഭവപ്പെടുകയും പിന്നാലെ മരണം സംഭവിക്കുകയുമായിരുന്നു. കളിയിക്കാവിളയ്ക്ക് സമീപത്തുള്ള ഒരു സ്വകാര്യ കോളേജിലെ ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിനിയായിരുന്നു അഭിത.
കന്യാകുമാരി ജില്ലയിലെ നിദ്രവിളക്ക് സമീപം വാവറയിൽ ചിന്നപ്പറുടെയും തങ്കഭായിയുടെയും മകൾ 19 വയസുള്ള അഭിതയുടെ മരണത്തിലാണ് ദുരൂഹത ആരോപിച്ച് മാതാപിതാക്കൾ നിദ്രവിള പൊലീസിൽ പരാതി നൽകിയത്. തന്റെ മകളും നിദ്രവിള സ്വദേശിയായ ഒരു യുവാവും തമ്മിൽ രണ്ടു വർഷമായി പ്രണയത്തിലായിരുന്നുവെന്നും മകളെ വിവാഹം കഴിക്കാമെന്ന പറഞ്ഞിരുന്ന യുവാവ് കഴിഞ്ഞ സെപ്റ്റംബറിൽ അതിൽ നിന്ന് പിന്മാറിയെന്നും മാതാപിതാക്കൾ നൽകിയ പരാതിയിൽ പറയുന്നു.

error: Content is protected !!