കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപം നിര്‍ത്തിയിട്ട ജീപ്പിനുള്ളില്‍ യുവാവ് മരിച്ച നിലയില്‍; ആശുപത്രിയിലെത്തിയത് ഭാര്യയുടെ പ്രസവത്തിനായി

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപം നിര്‍ത്തിയിട്ടിരുന്ന ജീപ്പിനുള്ളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കായക്കൊടി സ്വദേശിയായ വിനു പ്രസാദ് ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.

ഇയാളുടെ ഭാര്യയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഭാര്യയ്ക്ക് കൂട്ടിരിക്കാനായാണ് വിനു പ്രസാദ് ആശുപത്രിയില്‍ എത്തിയത്. മരണകാരണം വ്യക്തമല്ല. മൃതദേഹം ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

error: Content is protected !!