
NEWSDESK
മുക്കം:കാരശ്ശേരി പാറത്തോട്, മൈസൂർ മല ഭാഗങ്ങളിൽ ബുധനാഴ്ച വൈകുന്നേരമുണ്ടായ ശക്തമായ കാറ്റിൽ വ്യാപക നഷ്ടം സംഭവിച്ചു. ‘ മരങ്ങൾ കടപുഴകി ഇലക്ട്രിക് പോസ്റ്റുകളിലേക്ക് വീണതിനാൽ ഇലക്ട്രിക് പോസ്റ്റുകൾ പൊട്ടിവീണ് വൈദ്യുത ബന്ധം വിഛേദിക്കപ്പെട്ടു. കൂടാതെ റോഡിന് കുറുകെ മരം വീണതിനാൽ ഗതാഗതവും തടസ്സപ്പെട്ടു.
വൈകുന്നേരം ജോലി കഴിഞ്ഞു മലയോരങ്ങളിലെ വീട്ടിലക്ക് മടങ്ങുന്ന സ്ത്രീകളെയും മറ്റും ബുദ്ധിമുട്ടിലാക്കി. സംഭവമറിഞ്ഞ് മുക്കം അഗ്നി രക്ഷാ സേനസംഭവ സ്ഥലത്തെത്തി മരങ്ങൾ മുറിച്ചുമാറ്റിയും പൊട്ടിവീണ ഇലക്ട്രിക് പോസ്റ്റുകൾ റോഡ് അരികിലേക്ക് മാറ്റിയും ഗതാഗതം പുന സ്ഥാപിച്ചു.
സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂറിൻ്റെ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫീസർ സി മനോജ് ഫയർ ഓഫീസർമാരായ കെ എം ജിഗേഷ് സി വിനോദ് കെ എസ് ശരത് കെ അഭിനേഷ് ജോളി ഫിലിപ്പ് വാർഡ് മെമ്പർ ഷാജി എന്നിവരും നാട്ടുകാരും ചേർന്ന് രണ്ട് മണിക്കൂർ നേരത്തെ പരിശ്രമത്തിനോടുവിലാണ് ഗതാഗതം പുനസ്ഥാപിച്ചത്