കോവിഡ് ചികിത്സയിലായിരുന്ന വയോധികയുടെ സ്വർണം മോഷ്ടിച്ചു; നഴ്സ് അറസ്റ്റിൽ

Web Desk

കളമശേരി മെഡിക്കല്‍ കോളജില്‍ വയോധികയുടെ ആഭരണം മോഷണം പോയ സംഭവത്തില്‍ നഴ്‌സ്‌ അറസ്റ്റില്‍.കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന 77കാരിയുടെ സ്വർണവള മോഷണം പോയ കേസിലാണ് നഴ്സ് പിടിയിലായത്. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ആലുവ സ്വദേശി എൻ എസ് സുലുവിനെ (32) ആണ് പൊലീസ് അറസ്റ്റു ചെയ്തത്. 12 ഗ്രാമിന്റെ വള മോഷണം പോയ കേസിലാണ് അറസ്റ്റ്.

മറിയാമ്മയുടെ മകൾ ശുചിമുറിയിൽ പോയ സമയത്തായിരുന്നു മോഷണം. മകൾ മടങ്ങിയെത്തിയപ്പോൾ മറിയാമ്മയുടെ കയ്യിൽ ഘടിപ്പിച്ചിരുന്ന ഐ വി സെറ്റ് ഊരിക്കിടക്കുന്ന നിലയിലായിരുന്നു. തുടർന്ന് ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്നു നഴ്സുമാരെ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. തുടർന്നാണ് സുലു കുറ്റസമ്മതം നടത്തിയത്. പ്രതി രണ്ട് ദിവസം മുന്‍പ് മോഷ്ടിച്ച സ്വര്‍ണ്ണം കങ്കരപ്പടിയിലെ ജ്വല്ലറിയില്‍ വിറ്റിരുന്നു. ജ്വല്ലറിയില്‍ നിന്നും സ്വര്‍ണ്ണം പൊലീസ് കണ്ടെടുത്തു. പ്രതിയെ ആലുവ കോടതിയില്‍ ഹാജരാക്കി.

error: Content is protected !!