രക്തം തേടി ഇനി അലയേണ്ട ;അടിയന്തര ഘട്ടങ്ങളില്‍ രക്ത ലഭ്യത മനസിലാക്കന്‍ ആദ്യമായി സംസ്ഥാനത്ത് ഡിജിറ്റല്‍ സംവിധാനം ഒരുങ്ങുന്നു

അടിയന്തര ഘട്ടങ്ങളില്‍ രക്തം ആവശ്യമുള്ളപ്പോള്‍ രക്ത ലഭ്യത മനസിലാക്കന്‍ ആദ്യമായി സംസ്ഥാനത്ത് ഡിജിറ്റല്‍ സംവിധാനം ഒരുങ്ങുന്നു.

സംസ്ഥാനത്തുടനീളമുള്ള സുരക്ഷിതവും അനുയോജ്യവുമായ രക്ത യൂണിറ്റുകളുടെ ലഭ്യതയെക്കുറിച്ചുള്ള തത്സമയ വിവരങ്ങള്‍ അറിയാനായി കേന്ദ്രീകൃത സോഫ്റ്റ് വെയര്‍ ‘ബ്ലഡ്ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷന്‍’ സജ്ജമാക്കുന്നു.

ഈ മാസം മുതല്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഈ പദ്ധതി ആരംഭിക്കും. കെ ഡിസ്കിന്‍റെ സഹായത്തോടെയാണ് ആരോഗ്യ വകുപ്പ് പദ്ധതി ഈ നടപ്പിലാക്കുന്നത്.

error: Content is protected !!