സംസ്ഥാനത്തെ റേഷൻ കടകൾ വഴി 10 രൂപയ്‌ക്ക്‌ കുപ്പിവെള്ളം

സംസ്ഥാനത്തെ റേഷൻ കടകൾ വഴി 10 രൂപയ്‌ക്ക്‌ കുപ്പിവെള്ളം വിപണനത്തിന്‌ അനുമതി. പൊതുമേഖലാ സ്ഥാപനമായ ഇറിഗേഷൻ ഇൻഫ്രാസ്‌ട്രക്‌ചർ ഡെവലപ്‌മെന്റ്‌ കോർപറേഷന്റെ (കെഐഐഡിസി) കീഴിൽ ഉൽപ്പാദിപ്പിക്കുന്ന ഗുണമേന്മയുള്ള കുപ്പിവെള്ളമായ ‘ഹില്ലി അക്വാ’ കുപ്പിവെള്ളമാണ്‌ റേഷൻകടകൾവഴി 10 രൂപയ്‌ക്ക്‌ വിൽപ്പന നടത്തുക.

കെഐഐഡിസിയുടെ അപേക്ഷ പരിഗണിച്ച്‌ ഭക്ഷ്യമന്ത്രി ജി ആർ അനിൽ ആണ്‌ വിതരണാനുമതിക്ക്‌ നിർദേശിച്ചത്‌. വിതരണത്തിനായി കെഐഐഡിസിയുമായി ഉടൻ ധാരണാപത്രം ഒപ്പുവയ്‌ക്കും. എട്ടു രൂപ നിരക്കിൽ കെഐഐഡിസി കുപ്പിവെള്ളം റേഷൻ കടകളിൽ എത്തിച്ചുനൽകും.

error: Content is protected !!