കോഴിക്കോട് മെഡിക്കൽ കോളജിന്റെ രണ്ടാംനിലയിൽ നിന്നു വീണു യുവതിക്ക് ഗുരുതര പരുക്ക്

കോഴിക്കോട് ∙ മെഡിക്കൽ കോളജ് ആശുപത്രിയിലെ രണ്ടാം നിലയിൽ നിന്നു വീണു വയനാട് കാക്കവയൽ സ്വദേശിനിക്കു ഗുരുതര പരുക്കേറ്റു. തലയ്ക്കാണു പരുക്ക്. കയ്യിലെ ഞരമ്പ് മുറിച്ചു ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് വെള്ളിയാഴ്ചയാണു യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. 20–ാം വാർഡിൽ ചികിത്സയിൽ കഴിയുന്നതിനിടെ ശനിയാഴ്ച ഉച്ചയോടെയാണു സംഭവം.

error: Content is protected !!