എസ്എസ്എൽസി ഉന്നത വിജയികളെ ആദരിച്ചു

Local News

കേരളത്തിലെ ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ സംഘടനയായ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ അസോസിയേഷൻ അംഗങ്ങളുടെ കുടുംബത്തിൽ നിന്നുള്ള വിദ്യാർത്ഥികളെ ആദരിച്ചു.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നടത്തിയ ചടങ്ങിൽ വിദ്യാർത്ഥികൾക്കുള്ള അനുമോദന പത്രവും മൊമെന്റോയും നൽകി.

അബ്ദു ചെറുപ്പയുടെ മകൻ മുഹമ്മദ് നാഫിൽ, സതീഷ് കോട്ടുരിന്റെ മകൾ നന്ദന എസ് സതീഷ്, അർഷാദിന്റെ സഹോദരി മിൻഹ,റമീലിന്റെ സഹോദരി റിദ ഫാത്തിമക്കുമാണ് ആദരവ് നൽകിയത്. ചടങ്ങിൽ OMAK പ്രസിഡന്റ് സത്താർ പുറായിൽ,വർക്കിംഗ് പ്രസിഡന്റ് റൗഫ് എളേറ്റിൽ,ജനറൽ സെക്രട്ടറി ഫാസിൽ തിരുവമ്പാടി,എക്സിക്യൂട്ടീവ് അംഗങ്ങളായ ബഷീർ പി ജെ, റമീൽ മാവൂർ തുടങ്ങിയവർ പങ്കെടുത്തു

error: Content is protected !!