ഖുശ്ബുവിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു

Web Desk

നടിയും ബി.ജെ.പി. നേതാവുമായ ഖുശ്ബു സുന്ദറിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തതായി പരാതി. മൂന്ന് ദിവസം മുമ്പാണ് തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതെന്ന് ഖുശ്ബു പ്രസ്താവനയില്‍ പറഞ്ഞു.അക്കൗണ്ടിലെ ട്വീറ്റുകള്‍ നീക്കം ചെയ്യുകയും പ്രൊഫൈല്‍ ചിത്രം മാറ്റുകയും ചെയ്തിട്ടുണ്ട്. അക്കൗണ്ടിന്റെ പേര് ബ്രിയാന്‍ എന്നാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്.

ട്വിറ്റര്‍ അധികൃതരുമായി ബന്ധപ്പെട്ട് ട്വിറ്റര്‍ പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി ഖുശ്ബു അറിയിച്ചു. അടുത്ത ദിവസങ്ങളിലായി തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും വന്ന ട്വീറ്റുകളുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും ഖുശ്ബു വ്യക്തമാക്കി.നേരത്തെയും ഖുശ്ബുവിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരുന്നു. 2020 ഏപ്രിലിലായിരുന്നു അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്.

error: Content is protected !!