ആംബുലൻസിൽ എത്തി പരീക്ഷ എഴുതി; കുറ്റ്യാടി സ്വദേശിനി ഷിയോണ നേടിയത് ഫുൾ എ പ്ലസ്

കുറ്റ്യാടി∙ ആംബുലൻസിൽ എത്തി എസ്എസ്എൽസി പരീക്ഷ എഴുതിയ വിദ്യാർഥിനി മുഴുവൻ വിഷയത്തിലും എപ്ലസ് നേടി. വട്ടോളി നാഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ ഷിയോണ സുധീർ ഹിന്ദി പരീക്ഷയുടെ ദിവസം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. തൊട്ടടുത്ത ദിവസം നടന്ന ബയോളജി പരീക്ഷ എഴുതാൻ എത്തിയത് ആംബുലൻസിൽ. പരീക്ഷ എഴുതണമെന്ന ഷിയോണയുടെ ആവശ്യത്തിന് ഡോക്ടർ അനുമതി നൽകുകയായിരുന്നു. സ്കൂളിലെത്തി പരീക്ഷ എഴുതിയ ഷിയോണ ആംബുലൻസിൽ ആശുപത്രിയിലേക്ക് തിരികെ പോയി. മൊകേരി ചീക്കോന്നുംചാലിൽ സി.സി.സുധീറിന്റെയും എൻ.കെ.സിൽജയുടെയും മകളാണ്.

error: Content is protected !!