
newsdes
sukrtha prabeesh
മുക്കം : നാടും നാട്ടുകാരും ഒത്തൊരുമിക്കുന്ന തിറയാട്ട കാലമാണിത്, പെരുമ്പടപ്പിൽ ശ്രീ മൂത്താമൾ മണ്ഡപത്തിൽ 2025 ഏപ്രിൽ 1 ന് ഗുരുതി തിറ താലപ്പൊലി മഹോത്സവം വളരെ ആവേശത്തോടെയാണ് കൊണ്ടാടിയത് .രാവിലെ
ഗണപതി ഹോമത്തോടെയാണ് ഉത്സവ പരിപാടിക്ക് തുടക്കം കുറിച്ചത് , കാഞ്ഞിരതോട്ടം ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ നിന്നും താലപ്പൊലിയോടും വാദ്യഘോഷത്തോടെയും കൂടിയുള്ള എഴുന്നള്ളത്ത് , ജനനിബിഢമായി . പിന്നീട് കുരുത്തോലയും പാളയും ചിരട്ടയും മുളയും വെച്ച് കോലങ്ങൾ ഒരുങ്ങി തുടങ്ങി . നിറങ്ങൾ വെച്ച് ദൈവച്ചമയങ്ങൾ ഒരുങ്ങുകയാണ്. മണിക്കൂറുകളോളം നീളുന്ന ഏകാഗ്രതയുള്ള ചായമിടല്‍.
ശേഷം ഭഗവതിയും ഗുളികനും കുട്ടിച്ചാത്തനും ഒക്കെയായി തിറക്കോലം അരങ്ങിലെത്തി, ചെണ്ടക്കൊപ്പം ചുറ്റും കൂടി നില്‍ക്കുന്നവരുടെ ആര്‍പ്പുവിളിയുടെ ആരവത്തിൽ തിറക്കോലം ഉറഞ്ഞു തുള്ളി . കൂടെ ഭക്തർക്ക് അനുഗ്രഹങ്ങളും അരുളപ്പാടുകളും നൽകി
ചാത്തമംഗലം തിറയാട്ട കലാസമിതിയാണ് വിവിധയിനം തിറകൾ അവതരിപ്പിച്ചു കൈയ്യടി നേടിയത്
,വെള്ളാട്ടുകൾ , മുണ്ടും നേര്യതും മുല്ലപ്പൂവും ചൂടി ചുവടുവെച്ചു ശ്രീ പോർക്കിലി മാതൃസമിതി ,കൂടരഞ്ഞി അവതരിപ്പിച്ച തിരുവാതിര കളി ,വമ്പിച്ച കലാപ്രകടനം എന്നിവ കാഴ്ചക്കാരുടെ മനം നിറച്ചു .ഉത്സവദിവസം രാവിലെയും ഉച്ചക്കുംരാത്രിയിലും നടത്തിയ പ്രസാദ ഊട്ടിൽ അനേകം ജനങ്ങൾ പങ്കാളികൾ ആയി .