വെള്ളവും വെളിച്ചവും ഇല്ല; ഫ്ളക്സ് കൊണ്ട് മേഞ്ഞ ഒരു കൂര; SSLC ക്ക് വൃന്ദമോൾ രചിച്ചത്‌ ഫുൾ എപ്ലസ് എന്ന വിജയഗാഥ

കാരശ്ശേരി പഞ്ചായത്തിലെ എലിമ്പിലാശ്ശേരി ആദിവാസി കോളനിയിലെ മോഹന്ദാസിന്റെയും ബിന്ദുവിന്റേയും മൂന്നുമക്കളിൽ മൂത്തമകളാണ് വൃന്ദമോൾ .തോട്ടുമുക്കം സെന്റ് തോമസ് ഹൈസ്കൂൾ വിദ്യാർത്ഥിനി ആണ് വൃന്ദമോൾ .ദുരിതപൂർണ ജീവിതത്തോട് മല്ലടിച്ചായിരുന്നു വൃന്ദമോളുടെ പഠനം ,ഒടുവിൽ ഫുൾ എപ്ലസ് ലഭിച്ചപ്പോൾ സന്തോഷത്തിന്റെ നിറവിൽ ആണ് വൃന്ദമോളും കുടുംബവും . പഠിച്ചു ഡോക്ടർ ആകണമെന്നാണ് തന്റെ ആഗ്രഹം എന്നും ഏറ്റവും വലിയ സങ്കടം തങ്ങൾക്ക് അടച്ചുറപ്പുള്ള ഒരു വീടില്ല എന്നതാണെന്നും വൃന്ദമോൾ പറഞ്ഞു

മോളുടെ വിജയത്തിൽ വലിയ സന്തോഷമുണ്ടെന്നും വിജയത്തിനു പിന്നിൽ അവളുടെ അധ്യാപകരുടെ ശ്രമം നല്ലതുപോലെ ഉണ്ടായിരുന്നുവെന്നും ‘അമ്മ ബിന്ദു പറയുന്നു

വൃന്ദമോളുടെയും കുടുബത്തിന്റെയും കഷ്ടപ്പാടിന്റെ വാർത്തകൾ വന്നതിന്റെ അടിസ്ഥാനത്തിൽ സുമന്സു്കളുടെ സഹായത്താൽ ഇവർക്കൊരു കുഞ്ഞു വീട് നിർമാണം പുരോഗമിക്കുകയാണ് .
ഈ വർഷമെങ്കിലും അടച്ചുറപ്പുള്ള വീട്ടിൽ നിന്നും സ്കൂളിലേക്ക് പോകാനാകും എന്ന പ്രതീക്ഷയിൽ ആണ് വൃന്ദയും കുടുംബവും .

error: Content is protected !!