സ്കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യ ( S G FI ) ടീമിലേക്ക് സെലക്ഷൻ ലഭിച്ച സഹോദരിമാർക്ക് ദി അർബൻ കെയർ മൾട്ടി സ്റ്റേറ്റ് അഗ്രോ കോ -ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആദരം

NEWSDESK

പാലങ്ങാട് : ഡൽഹിയിൽ വെച്ച് നടന്ന കേന്ദ്രീയ വിദ്യാലയ നാഷണൽ വോളീബോൾ ചാമ്പ്യൻഷിപ്പിൽ നിന്നും എസ് .ജി .എഫ് ഐ (SCHOOL GAMES FEDARATION OF INDIA )ടീമിലേക്ക് സെലക്ഷൻ ലഭിച്ച സഹോദരിമാരായ കീർത്തന കമലേഷ് (അണ്ടർ 17)കാർത്തിക സി (അണ്ടർ 14)എന്നിവരെ ദി അർബൻ കെയർ മൾട്ടി സ്റ്റേറ്റ് അഗ്രോ കോ -ഓപ്പറേറ്റീവ് സൊസൈറ്റി അഭിനന്ദിച്ചു
പ്രസ്തുത ചടങ്ങിൽ സൊസൈറ്റി ചെയർമാൻ ഷഗിൽ കെ, സി ഇ ഒ ജിതേഷ് പി കെ, സൊസൈറ്റി ജീവനക്കാർ എന്നിവർ സംബന്ധിച്ചു
നാഷണൽ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത ടീമിൽ നിന്ന് എസ് .ജി .എഫ് ഐ ടീമിലേക്ക് സെലെക്ഷൻ ലഭിച്ച അഞ്ചുപേരിൽ രണ്ട് പേരായ ഈ സഹോദരിമാർ കുട്ടമ്പൂർ ചളക്കോട്ട് കമലേഷ് രശ്മി കമലേഷ് എന്നിവരുടെ മക്കളാണ്

error: Content is protected !!