
NEWSDESK
കളൻതോട്: ചാത്തമംഗലം എംഇഎസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് മാനേജ്മെൻറും വിദ്യാർത്ഥികളും സ്റ്റാഫും ചേർന്ന് 1500 ഓളം ആളുകൾ അണിനിരന്ന് ഫലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു. കോളേജ് ക്യാമ്പസിൽ നിന്നും തുടങ്ങി കെട്ടാങ്ങൽ അങ്ങാടിയിലെത്തി തിരിച്ച് ക്യാമ്പസിൽ വച്ച് സമാപിച്ചു.
കോളേജ് മാനേജ്മെൻറ് സെക്രട്ടറി പ്രൊഫസർ വി. കുട്ടൂസ ആധ്യക്ഷ്യം വഹിച്ചു. മാനേജ്മെൻറ് ചെയർമാൻ പി. പി അബ്ദുള്ളക്കുട്ടി റാലി ഉദ്ഘാടനം ചെയ്തു . നൗഫൽ കെ. മുഖ്യപ്രഭാഷണം നടത്തി . മാനേജ്മെൻറ് ട്രഷറർ ഹാഷിം കൊടക്കലകം ആശംസ നേർന്നു. വൈസ് പ്രിൻസിപ്പൽ പ്രൊഫസർ ഇ.അബ്ദുറസാഖ് സ്വാഗതവും പ്രോഗ്രാം കോഡിനേറ്റർ ഷാഫി കെ നന്ദിയും ആശംസിച്ചു.