
NEWSDESK\
തിരുവനന്തപുരം: സാന്ത്വനം സീരിയലിന്റെ സംവിധായകൻ ആദിത്യൻ (47) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തായിരുന്നു അന്ത്യം. ഇന്നലെ ഷൂട്ടിംഗ് കഴിഞ്ഞ് വീട്ടിലെത്തിയ ആദിത്യനെ കഠിനമായ നെഞ്ചുവേദനയെത്തുടർന്ന് രാത്രി രണ്ടുമണിയോടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപാേകുന്നതിനിടെയായിരുന്നു മരണം.
കൊല്ലം അഞ്ചൽ സ്വദേശിയായ ആദിത്യൻ പേയാടിന് സമീപം വിട്ടിയത്ത് വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ഭാരത് ഭവനിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് സ്വദേശമായ കൊല്ലത്തേക്ക് കൊണ്ടുപോകും.