ബസിൽ യാത്ര ചെയ്യുന്നതിനിടെ തല വൈദ്യുതി പോസ്റ്റിൽ ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

NEWSDESK

ബസിൽ യാത്ര ചെയ്യുന്നതിനിടെ തല വൈദ്യുതി പോസ്റ്റിൽ ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
കാസർകോട്: ബസിൽ യാത്ര ചെയ്യുന്നതിനിടെ തല വൈദ്യുതി പോസ്റ്റിൽ ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. മന്നിപ്പാടി ഹൗസിംഗ് കോളനിയിലെ സുനിൽ കുമാറിന്റെ മകൻ മൻവിത് (15) ആണ് മരിച്ചത്. ചെമ്മനാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിയാണ്.

ഇന്നലെ വൈകീട്ട് കറന്തക്കാട് വെച്ചാണ് അപകടം നടന്നത്. ക്ലാസ് കഴിഞ്ഞതിന് ശേഷം വീട്ടിലേക്ക് പോകുന്നതിനായി മധൂരിലേക്കുള്ള സുപ്രീം ബസിൽ യാത്ര ചെയ്യുകയായിരുന്നു വിദ്യാർത്ഥി. വൈകുന്നേരമായതിനാൽ ബസ് നിറയെ ആളുകളുണ്ടായിരുന്നു. കറന്തക്കാട് എത്തിയപ്പോൾ വിദ്യാർത്ഥിയുടെ തല റോഡരികിലെ പോസ്റ്റിലിടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.രക്തം വാർന്ന് ഗുരുതരമായി പരുക്കേറ്റ മൻവിതിനെ ഉടൻ തന്നെ കാസർകോട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരൻ: അൻസിത്.

error: Content is protected !!
%d