മരം വെട്ടുന്നതിനിടെ മരം വെട്ട് തൊഴിലാളിക്ക് ദേഹാസ്വസ്ഥ്യം ; ഉയരമുള്ള മരത്തിൽ കുടുങ്ങിയ തൊഴിലാളിക്ക് രക്ഷകരായി മുക്കം അഗ്നി രക്ഷാസേന

NEWSDESK

കോടഞ്ചേരി : -കരിമ്പാലക്കുന്നിൽ മരം വെട്ടുന്നതിനിടെ മരം വെട്ട് തൊഴിലാളിക്ക് ദേഹാസ്വസ്ഥ്യം .ഗിരീഷ് (40)എന്ന തൊഴിലാളിയാണ് വളരെ ഉയരമുള്ള മരത്തിൽ വച്ച് ബോധരഹിതൻ ആവുകയും മരത്തിൽ കുടുങ്ങുകയും ചെയ്തത് . ഗിരീഷിനെ സഹ തൊഴിലാളിയായ ഇസ്മയിൽ മരത്തിൽ ചേർത്ത് കയറുകളുടെ സഹായത്തോടെ സുരക്ഷിതമായി പിടിച്ചിരുന്നു.

സംഭവം അറിഞ്ഞ ഉടൻ സ്റ്റേഷൻ ഇൻ ചാർജ് ശ്രീ എം സി മനോജിന്റെ നേതൃത്വത്തിൽ മുക്കം അഗ്നി രക്ഷാസേന സംഭവ സ്ഥലത്ത് എത്തി.ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ആർ. മിഥുൻ, ജയേഷ് കെ ടി, സിബി ടി എസ് എന്നിവർ എക്സ്റ്റൻഷൻ ലാഡർ ഉപയോഗിച്ച് മരത്തിനു മുകളിൽ എത്തി റെസ്ക്യൂ നെറ്റ് ഉപയോഗിച്ച് ഗിരീഷിനെ മരത്തിൽ നിന്നും സുരക്ഷിതമായി താഴെ ഇറക്കി . ബോധരഹിതനായ ഇയാൾക്ക് സേനാംഗങ്ങൾ സിപിആർ കൊടുക്കുകയും ഉടൻതന്നെ താമരശ്ശേരി താലൂക്ക് ഹോസ്പിറ്റലിലേക്ക് എത്തിക്കുകയും ചെയ്തു.
Gr. ASTO നാസർ. കെ, FRO സലിം.വി, ഫാസിൽ അലി ടി. പി, അജേഷ്. ജി. ആർ, മിഥുൻ വി. എം, HG ജോളി ഫിലിപ്പ്, മനോജ്‌ കുമാർ എന്നിവർ രക്ഷ പ്രവർത്തനത്തിൽ പങ്കാളികളായി

error: Content is protected !!