
newsdesk
കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ കടല്‍ ഉള്‍വലിഞ്ഞ സംഭവത്തിന് പിന്നില്‍ ചെളി അടിയല്‍ അഥവാ ഫ്‌ളൂയിഡ് മഡ് പ്രതിഭാസമെന്ന് കണ്ടെത്തല്‍. ബുധനാഴ്ച രാത്രിയാണ് കോഴിക്കോട് സൗത്ത് ബീച്ചിനുസമീപം കടല്‍ 200മീറ്ററോളം ഉള്‍വലിഞ്ഞത്.
ചെളി അടിയുന്നതിനുകാരണം കടലില്‍ ഉണ്ടാകുന്ന ഒഴുക്കിനെത്തുടര്‍ന്ന് അടിത്തട്ടിലെ ചെളി വേര്‍പെട്ട് കരയിലേക്ക് നീങ്ങുന്നതാണ്. സൂക്ഷ്മജീവികളായ പ്ലവകങ്ങളും മറ്റും ഈ ചെളിയോടടുത്ത പ്രദേശത്ത് കാണാവുന്നതാണ്. അതുകൊണ്ട് ചിലപ്പോള്‍ മത്സ്യലഭ്യത കൂടാം. വ്യാഴാഴ്ചയും സമാനമായ പ്രതിഭാസമുണ്ടായി. കഴിഞ്ഞദിവസമുണ്ടായതിന് കുറച്ചകലെയാണ് ചെളിയടിഞ്ഞത്.
ഒഴുക്കുവ്യത്യാസവും മര്‍ദവ്യതിയാനവുംമൂലം കടല്‍ ഉള്‍വലിയാം. മുന്‍പ് സുനാമിയും ഓഖിയും മറ്റുമുണ്ടായപ്പോള്‍ ഇത്തരം കടല്‍ ഉള്‍വലിയല്‍ സംഭവിച്ചതിനാല്‍ ഈ പ്രതിഭാസം തീരദേശനിവാസികളെ ഭീതിയിലാക്കിയിരുന്നു.