
newsdesk
മുക്കം: വെസ്റ്റ് ചേന്നമംഗലൂരിൽ റോഡരികിൽ നിർത്തിയിട്ട ലോറിയിൽ സ്കൂട്ടർ ഇടിച്ചാണ്
അപകടം .അപകടത്തിൽ വെസ്റ്റ് ചേന്നമംഗലൂർ സ്വദേശി അബ്ദുൽ ഗഫൂറിന് തലക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട് .
പരിക്കേറ്റ അബ്ദുൽ ഗഫൂർ ഇപ്പോൾ കോഴിക്കോട് മിംസ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് .അബ്ദുൽ ഗഫൂർ സുബഹി നമസ്കാരത്തിനായി പള്ളിയിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത് .
ഇന്ന് രാവിലെ 6 മണിയോടെയാണ് അപകടം .മുക്കം നഗരസഭയിലെ 21 ആം ഡിവിഷൻ കൗൺസിലർ റംലയുടെ ഭർത്താവാണ് ഗഫൂർ .ലോറി വെസ്റ്റ് ചേന്നമംഗലൂർ സ്വദേശിയുടേതാണ്.