
NEWSDESK
കോഴിക്കോട്: കോഴിക്കോട് പന്ന്യങ്കരയില്‍ സ്വകാര്യ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികയ്ക്ക് ദാരുണാന്ത്യം. അരക്കിണര്‍ സ്വദേശി ദില്‍ഷാദിന്‌റെ ഭാര്യ നിദ (36)ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ കണ്ണഞ്ചേരി രാമകൃഷ്ണ മിഷന്‍ സ്‌കൂളിന് സമീപമാണ് അപകടമുണ്ടായത്.
ടൗണ്‍ ഭാഗത്തേക്ക് പോവുകയായിരുന്നു ബസും അതേ ദിശയില്‍ സഞ്ചരിച്ച സ്‌കൂട്ടറുമാണ് അപകടത്തില്‍പ്പെട്ടത്. ബസിന്‌റെ ടയര്‍ യുവതിയുടെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി.