നെറ്റ്‌വർക്ക് തകരാർ; എസ്ബിഐ ബാങ്കിങ് സേവനങ്ങൾ തടസ്സപ്പെട്ടു.

Web Desk

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) പണമിടപാട് സേവനങ്ങൾ തടസ്സപ്പെട്ടു. എടിഎം, യുപിഐ സേവനങ്ങൾക്കാണ് തടസ്സം നേരിട്ടത്. ശാഖകളിലെ ഓൺലൈൻ സേവനങ്ങളെയും ബാധിച്ചു. നെറ്റ്‌വർക്ക് തകരാറിനെ തുടർന്നാണ് പണമിടപാടുകള്‍ ഉള്‍പ്പടെയുള്ളവ നിര്‍ത്തിവയ്‌ക്കേണ്ടിവന്നതെന്നു ബാങ്ക് അധികൃതർ വ്യക്തമാക്കി. തകരാര്‍ പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചതായും അവർ അറിയിച്ചു.

error: Content is protected !!