ബസുകളിൽ മിന്നൽ പരിശോധന; 50 കേസുകൾ, 44850 രൂപ പിഴ ഈടാക്കി

എയർ ഹോൺ ഉപയോഗം, വാതിലുകൾ തുറന്നിട്ടുള്ള സർവീസ്, ഡ്രൈവറുടെ മൊബൈൽ ഫോൺ ഉപയോഗം, സ്റ്റോപ്പുകളിൽ റോഡിന്റെ നടുവിൽ ബസ് നിർത്തൽ, യാത്രക്കാർക്ക് തടസ്സം ഉണ്ടാക്കുന്ന വിധം റോഡിന്റെ ഇരുഭാഗത്തും സമാന്തരമായി ബസുകൾ നിർത്തൽ, അപകടകരമായ ഓവർടേക്ക് എന്നീ നിയമ ലംഘനങ്ങളാണ് പ്രധാനമായും ശ്രദ്ധയിൽ പെട്ടത്. ഇതിനെതിരെ നടപടി എടുക്കുകയും യാത്രക്കാരിൽ നിന്നു നേരിട്ട് പരാതി കേൾക്കുകയും പരിഹാരം കാണുകയും ചെയ്തു.

ഇന്നലെ നടത്തിയ പരിശോധനയിൽ 44850 രൂപ പിഴയായി ഈടാക്കുകയും 50 കേസുകൾ എടുക്കുകയും ചെയ്തു. പേരാമ്പ്ര ജോയിന്റ് ആർടിഒ ടി.എം.പ്രഗീഷ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ എം.ജി.ഗിരീഷ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ഉദ്യോഗസ്ഥരായ എസ്.ഡി.ശ്രീനി, നൂർ മുഹമ്മദ്, റോണി ജോസ് വർഗീസ്, പി.ജിതേഷ്, കെ.ശരത്, അഖിൽ രാഘവ്, പി.അനൂപ് എന്നിവരും പൊലീസ് സബ് ഇൻസ്പെക്ടർമാരായ പി.കുഞ്ഞഹമ്മദ്,കെ.സുബ്രഹ്മണ്യൻ, സിവിൽ പൊലീസ് ഓഫിസറായ പി.ലികേഷ്, കെ.റഷീദ്, സിവിൽ എക്സൈസ് ഓഫിസർ കെ.വിചിത്രൻ എന്നിവരും പങ്കെടുത്തു.

error: Content is protected !!