
NEWSDESK
അപകടം നിറഞ്ഞ കേരളത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ വലിയ തോതിൽ ചർച്ചയാകുന്നതിനിടെയാണ് കോഴിക്കോട് മലപ്പുറം ജില്ലാ അതിർത്തിയായ കോനൂർകണ്ടി മരത്തോട് റോഡിൽ കഴിഞ്ഞദിവസം രാത്രി സ്കൂട്ടർ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരണപെട്ടത് . കൊടിയത്തൂർ, കുളങ്ങര സ്വദേശി പെരുംകൊല്ലംകണ്ടി അബ്ദുൽ സലാമാണ് മരിച്ചത് . കൂടെയുണ്ടായിരുന്നയാളെ ഗുരുതര പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി നടന്ന അപകടം പക്ഷെ നാട്ടുകാർ അറിയുന്നത് പുലർച്ചെ ആണ് എന്നതും ദൗർഭാഗ്യകരമായി,
ടൂറിസ്റ്റ് മേഖലയായ കക്കാടംപൊയിലേക്കു ഉൾപ്പെടെ നിരവധി യാത്രക്കാർ യാത്ര ചെയ്യുന്ന ഈ റോഡിലെ കുത്തനെയുള്ള ഇറക്കവും വളവുമാണ് അപകടത്തിന് കാരണം.. ഇതിനുമുമ്പും ഇവിടെ അപകടം ഉണ്ടാവുകയും ഒരാൾ മരണപ്പെടുകയുംചെയ്തിട്ടുണ്ട്. അപകടം പതിവാകുന്ന ഈ മേഖലയിൽ പക്ഷെ ഒരു മുന്നറിയിപ്പ് ബോർഡോ . മറ്റു സുരക്ഷാ മാനദണ്ഡങ്ങളോ ഇല്ല . ഈ കാര്യം നിരവധിതവണ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും ഫലമുണ്ടായില്ല ,മനുഷ്യ ജീവന് പുല്ലുവില കല്പിക്കുന്ന നിലപാടാണ് അധികൃതർ കാണിക്കുന്നതെന്ന് നാട്ടുകാർ രോഷത്തോടെ പറയുന്നു.
എത്രയും പെട്ടെന്ന് പ്രദേശത്ത് മുന്നറിയിപ്പ് ബോർഡുകൾ ഉൾപ്പെടെ സ്ഥാപിച്ചു യാത്രക്കാരുടെ ജീവൻ സുരക്ഷിതമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.ഇതിനായി തങ്ങൾ ശക്തമായി മുൻപോട്ട് പോവുമെന്നും ഈ അപകടങ്ങൾക്ക് ഒരു അവസാനം വേണമെന്നും അവർ പറഞ്ഞു നിർത്തുന്നു .
ശമനമില്ലാതെ കേരളത്തിലെ റോഡ് അപകടങ്ങൾ തുടരുകയാണ് .. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ റോഡപടകങ്ങളുടെ എണ്ണത്തില്‍ കുറവുകളൊന്നും ഉണ്ടായിട്ടില്ല.
സംസ്ഥാനത്ത് റോഡപകടങ്ങള്‍ കുറയ്ക്കുക, റോഡുകള്‍ അപകടമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ 2019ല്‍ ആവിഷ്ക്കരിച്ച സേഫ് കേരള പദ്ധതി പ്രയോജനം ചെയ്തിട്ടില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2020ഓടെ റോഡപകടങ്ങള്‍ പകുതിയായി കുറയ്ക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ കൊവിഡ് കാലം ജനങ്ങള്‍ വീടുകളില്‍ ആയതിനാല്‍ മാത്രമാണ് അപടകങ്ങളുടെ എണ്ണം കുറഞ്ഞത്. 2020 മുതല്‍ 2022 വരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 12131 ഓളം അപകടങ്ങള്‍ വര്‍ധിക്കുകയാണ് ചെയ്തത് ഇപ്പോളും അപകടങ്ങളുടെ ഘോഷയാത്രയാണ് നടന്നുകൊണ്ടിരിക്കുന്നത് ,ഇനിയും അധികൃതർ മുഖം തിരിച്ചാൽ റോഡിൽ പിടഞ്ഞു തീരുന്നത് ആയിരങ്ങളായിരിക്കും .