രണ്‍ജീത്ത് വധം: നാലുപേര്‍ കസ്റ്റഡിയില്‍; ബൈക്കിൽ രക്തക്കറ കണ്ടെത്തി

Web Desk

ബിജെപി ഒബിസി മോർച്ച നേതാവ് രൺജീത് ശ്രീനിവാസന്റെ കൊലപാതകത്തിൽ നാലുപേര്‍ കസ്റ്റഡിയില്‍. ഇവര്‍ ഉപയോഗിച്ച ബൈക്ക് കണ്ടെത്തി. ബൈക്കില്‍ രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. രണ്‍ജീത് വധത്തില്‍ പ്രതികളെ പിടികൂടുന്നില്ലെന്ന ആക്ഷേപം ബിജെപി ഉയർത്തിയിരുന്നു. കൊലപാതകത്തിൽ 12 പേർക്കു പങ്കുണ്ടെന്നു കരുതുന്നതായാണ് എഡിജിപി വിജയ് സാഖറെ അറിയിച്ചത്. വയലാറിലെ ആർഎസ്എസ് പ്രവർത്തകൻ നന്ദു കൃഷ്ണയുടെ കൊലപാതകവുമായി ഇപ്പോഴത്തെ സംഭവങ്ങൾക്കു ബന്ധമുണ്ടോയെന്ന് അന്വേഷിക്കുമെന്നും എഡിജിപി അറിയിച്ചു. തലയിലും കഴുത്തിലും നെഞ്ചിലും മാരകായുധങ്ങൾ കൊണ്ട് ആഴത്തിലേറ്റ മുറിവുകളാണു രൺജീതിന്റെ മരണ കാരണമെന്നാണു പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം.

error: Content is protected !!