
Web Desk
ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു മലയാളി യുവാക്കള്‍ മരിച്ചു. വയനാട് മാനന്തവാടി തലപ്പുഴ കാട്ടാംകൂട്ടില്‍ കെ.യു. ജോസിന്റെയും ആനിയുടെയും മകന് ജിതിന് ജോസ് (27), കോട്ടയം വലകമറ്റം സോണി ജേക്കബിന്റെയും മിനിയുടെയും മകന് സോനു സോണി (27) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ 12.30-ഓടെ ഇലക്ട്രോണിക്സിറ്റി മേല്‍പ്പാലത്തിന് സമീപത്തെ സര്‍വീസ് റോഡിലായിരുന്നു അപകടം.
ഇരുവരും ഇലക്ട്രോണിക്സിറ്റിയില്നിന്ന് ഹൊസ്കൂരിലെ താമസസ്ഥലത്തേക്ക് ബൈക്കില്‍ പോകുമ്പോള്‍ എതിരേവന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. സോനു സംഭവസ്ഥലത്തും ജിതിന് ഹെബ്ബഗുഡിയിലെ സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്. എതിരേവന്ന ബൈക്കിലുണ്ടായിരുന്ന ശരത്, സന്തോഷ് എന്നിവര്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.