
NEWSDESK
മുക്കം : കാലവർഷം കനത്തു , കഴിഞ്ഞ ദിവസം പെയ്ത മഴയിലും വീശിയടിച്ച കാറ്റിലും വൻ മരം കടപുഴകി വീണ് വൻ നാഷനഷ്ട്ടവും ഗതാഗത തടസവും ഉണ്ടായി .മുക്കം കോഴിക്കോട് റോഡിലെ മാമ്പറ്റ പ്രതീക്ഷാ സ്കൂളിന് സമീപമുള്ള റോഡരികിലെ വൻ മരമാണ്. കടപുഴകി വീണത്.
മരം വീണ് റോഡരികിൽ നിർത്തിയിട്ട ലോറിക്ക് കേടുപാടും ,വൈദ്യുതി ലൈനുകൾ തകരുകയും , ചെയ്തുമുക്കം കോഴിക്കോട് റോഡും, മൈലാടും പാറ റോഡിലുമാണ് ഗതാഗത തടസം ഉണ്ടായത് ,മുക്കം കോഴിക്കോട് റോഡിലെ ഗതാഗത തടസം ഫയർ ഫോയ്സ് എത്തി മരം മുറിച്ചു മാറ്റി പുനഃസ്ഥാപിച്ചുഎന്നാൽ നിരവധി വീട്ടുകാർ ഉപയോഗിക്കുന്ന മൈലാടും പാറ റോഡിലെ ഗതാഗതം പുനഃസ്ഥാപിച്ചിട്ടില്ല.
നാട്ടുകാർ മുക്കം നഗരസഭാ അധികൃതരെ അറിയിച്ചെങ്കിലും ,മരം മുറിച്ചു മാറ്റാൻ കഴിയില്ല എന്ന് നഗരസഭാ അധികൃതർ അറിയിച്ചു എന്ന് നാട്ടുകാർ പറയുന്നുഎത്രയും പെട്ടന്ന് മരം മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അതെ സമയം ,കൊടിയത്തൂർ തോട്ടുമുക്കത്ത് വീടിന്റെ പുറകു ഇടിഞ്ഞു വീടിനു ഭീഷണി.കാരിപറമ്പൻ അബ്ബാസിന്റെ വീടിന്റെ പുറക് വശം ആണ് ഇടിഞ്ഞുകൊണ്ടിരിക്കുന്നത്.