സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴ തുടരും; ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരും. മലപ്പുറം,കോഴിക്കോട്,വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 10 ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. നാളെ ഒൻപത് ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട്, കോഴിക്കോട് , കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. തിങ്കളാഴ്ച വരെ മഴ തുടരാനാണ് സാധ്യത.

തിരുവനന്തപുരം പാറശാലയിൽ കനത്ത മഴയിൽ മണ്ണിടിഞ്ഞ് തടസപ്പെട്ട റെയിൽവേ ഗതാഗതം ഭാഗികമായി പുനഃ സ്ഥാപിച്ചു. തിരുവനന്തപുരം – നാഗർകോവിൽ റൂട്ടിലെ ആറ് ട്രെയിനുകൾ റദ്ദാക്കി. പരശുറാം ഉൾപ്പടെ 5 ട്രെയിനുകൾ പുറപ്പെടാൻ വൈകും.

കോഴിക്കോട് ജില്ലയിൽ മഴ കനക്കുകയാണ്. മലയോര പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. താമരശ്ശേരിയിൽ ഇടിമിന്നലോട് കൂടിയ മഴ മുന്നറിയിപ്പുണ്ട്. എരുമേലി ചെറുവള്ളി എസ്റ്റേറ്റിൽ ഇടിമിന്നലേറ്റ് കന്നുകാലികൾ കൂട്ടത്തോടെ ചത്തു. 4 മൂരികളെയും 8 പശുക്കളെയുമാണ് ചത്ത നിലയിൽ തോട്ടത്തിനുള്ളിൽ കണ്ടെത്തിയത്. ബുധനാഴ്ച വൈകിട്ട് പെയ്ത ശക്തമായ മഴയ്ക്കൊപ്പമുള്ള ഇടിമിന്നലിലാണ് എരുമേലി ചെറുവള്ളി എസ്റ്റേറ്റിൽ പശുക്കൾ കൂട്ടത്തോടെ ചത്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!