ഇന്നും ഇടിയോടുകൂടിയ മഴ തുടരും; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മറ്റിടങ്ങളിൽ യെല്ലോ അലർട്ട്

NEWSDESK

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ ജാഗ്രതാ മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇവിടെ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാദ്ധ്യതയാണ്. . മറ്റ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്.
ശനിയാഴ്‌ച രാത്രിയുണ്ടായ കനത്ത മഴയിൽ നിരവധിയിടങ്ങളിൽ വെള്ളംകയറിയതിനാലും കനത്ത മഴ മുന്നറിയിപ്പിനെ തുടർന്നും തിരുവനന്തപുരം ജില്ലയിൽ ഇന്ന് പ്രൊഫഷണൽ കോളേജുകളടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്‌ടർ ജെറോമിക് ജോർജ് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.അതേസമയം കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാൽ കർണ്ണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മത്സ്യതൊഴിലാളി ജാഗ്രതാ നിർദ്ദേശത്തിലൂടെ അറിയിച്ചു.

error: Content is protected !!