രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവം; 19 എസ് എഫ് ഐ പ്രവർത്തകരെ റിമാൻഡ് ചെയ്തു

Web Desk

രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ 19 എസ് എഫ് ഐ പ്രവർത്തകരെ റിമാൻഡ് ചെയ്തു. മാനന്തവാടി ഡി വൈ എസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതിഷേധങ്ങളിലെ സംഘർഷ സാധ്യത കണക്കിലെടുത്ത് കനത്ത പൊലീസ് സന്നാഹമാണ് ജില്ലയിൽ ഒരുക്കിയിട്ടുള്ളത്. എംപി ഓഫീസ് ആക്രമണത്തിൽ വെള്ളിയാഴ്ച പിടിയിലായ 19 എസ് എഫ് ഐ പ്രവർത്തകരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൽപ്പറ്റ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ വൈത്തിരി, മാനന്തവാടി ജയിലുകളിലേക്ക് അയച്ചു. ആറ് എസ് എഫ്ഐ പ്രവർത്തകരെ കൂടി അക്രമ സംഭവവുമായി ബന്ധപ്പെട്ട പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

error: Content is protected !!