
WebDesk
റോഡിൽ ക്രാഷ് ബാരിയർ സ്ഥാപിക്കാതെ കരാറുകാരന് ബില്ല് മാറി നൽകിയ ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. അസിസ്റ്റൻഡ് എക്സിക്യൂറ്റീവ് എൻജിനീയർ ബിനു, അസിസ്റ്റൻഡ് എൻജിനീയർ അഞ്ചു സലിം എന്നിവർക്കാണ് സസ്പെൻഷൻ. പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസാണ് നടപടിയെടുത്തത്.
മല്ലശേരി – പ്രമാടം റോഡിന്റെ പണിയുമായി ബന്ധപ്പെട്ടാണ് കൃത്രിമം നടന്നതായി കണ്ടെത്തിയത്. ചെയ്യാത്ത റോഡ് നിർമ്മാണത്തിന്റെ പേരിൽ ബില്ല് എഴുതി കരാറുകാരന് അഞ്ച് ലക്ഷം രൂപയാണ് ഉദ്യോഗസ്ഥർ അനുവദിച്ചത്. അസിസ്റ്റൻഡ് എക്സിക്യൂറ്റീവ് എൻജിനീയർ ബിനുവിനെതിരെ നിരവധി പരാതികൾ ലഭിച്ചിരുന്നു.