മുക്കംനഗരസഭയിലേയും – കാരശ്ശേരി പഞ്ചായത്തിലേയും ഹോട്ട് സ്പോട്ടുകളിൽ പോലീസ് -എക്‌സൈസ്‌ റെയ്ഡ്

മുക്കം : മുക്കം പോലീസും കുന്നമംഗലം എക്സൈസും സംയുക്തമായി മുക്കംനഗരസഭയിലേയും – കാരശ്ശേരി പഞ്ചായത്തിലേയും ഹോട്ട് സ്പോട്ടുകളിലും നേരത്തെ ലഹരികേസുകളിൽ കുടുങ്ങിയ ആളുകളുടെയും വീടുകളിലും റെയ്ഡ് നടത്തി.

ലഹരിക്കെതിരെ കേരളാ എക്സൈസിന്റെ ക്ലീൻ സ്റ്റെയ്റ്റിന്റെയും , കേരളാ പോലീസിന്റെ ഡി ഹണ്ടിന്റെയും ഭാഗമായാണ് റെയ്ഡ് നടത്തിയത്

മുക്കം നഗരസഭയിലെ ഹോട്ട് സ്പോട്ടായ മുക്കം വെന്റ്‌ പൈപ്പ് പാലം പരിസരം, നേരത്തെ വൻതോതിൽ ലഹരി ഉത്പന്നങ്ങൾ കൈവശം വച്ചതിനും ഉപയോഗിചതിനും കേസിൽ കുടുങ്ങിയ പ്രതികളുടെ കാരശ്ശേരി പഞ്ചായത്തിലെ വലിയ പറമ്പ് , കറുത്ത പറമ്പ് , മാടകശ്ശേരി എന്നിവടങ്ങളിലെ വീടുകളിലുമാണ് റെയ്ഡ് നടത്തിയത്.

3 വീടുകളിൽ നടത്തിയ റെയിഡിൽ ഒന്നും കണ്ടെത്താനായില്ല.മുൻപ് കേസിൽ കുടുങ്ങിയ ആളുകൾ ഇ പ്പോഴും ലഹരി ഉത്പന്നങ്ങൾ കച്ചവടം നടത്തുന്നതായും ഉപയോഗിക്കുന്നതായും
പോലീസിനും എക്സൈസിനും വിവരം ലഭിച്ചിട്ടുണ്ടെന്നും ഇത്തരക്കാർ നിരീക്ഷണത്തിലാണെന്നും
മുക്കം എസ് ഐ ശ്രീജിത്ത് എസ് പറഞ്ഞു.

പുലർച്ചെ 6 മണിക്ക് ആരംഭിച്ച റൈഡ് 9 മണിയോടെയാണ് അവസാനിച്ചത്
മുക്കം എസ്‌ ഐ ശ്രീജിത്തിന്റെയും, കുന്നമംഗലം എക്സൈസ് ഇൻസ്പെക്റ്റർ ടി കെ നിഷിൽ കുമാറിന്റെയും നേതൃത്വത്തിലാണ് റൈഡ് നടന്നത്.

error: Content is protected !!