വാളേന്തി ഘോഷയാത്ര; വി.എച്ച്.പി. പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Web Desk

വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി വാളും ആയുധങ്ങളുമേന്തി പൊതുനിരത്തിലിറങ്ങിയതിന് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. മതവിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ പരിപാടി സംഘടിപ്പിച്ചുവെന്ന പേരിലാണ് പ്രവര്‍ത്തകര്‍ക്കെതിരേ കെസെടുത്തിരിക്കുന്നത്. കീഴാരൂരില്‍ കഴിഞ്ഞയാഴ്ചയാണ് സംഭവം നടന്നത്.വി.എച്ച്.പി. സംഘടിപ്പിച്ച വിദ്യാവാഹിനി പഠനശിബിരത്തിനോട് അനുബന്ധിച്ച് നടന്ന ഘോഷയാത്രയിലായിരുന്നു പ്രവര്‍ത്തകര്‍ ആയുധങ്ങള്‍ കയ്യിലേന്തി പൊതുനിരത്തില്‍ ഇറങ്ങിയത്. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു. ആര്യന്‍കോട് പോലീസ് കണ്ടാലറിയാവുന്ന എഴുപതോളം പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

error: Content is protected !!