കപ്പലണ്ടി കഴിക്കാൻ മാസ്ക് താഴ്ത്തി,500 രൂപ പിഴയിട്ട് പൊലീസ്

Web Desk

മാസ്‌ക് താഴ്ത്തി‌ കപ്പലണ്ടി കഴിച്ച തൊഴിലാളിക്ക് 500 രൂപ പിഴ ചുമത്തി പൊലീസ്. കൊട്ടാരക്കര പ്രൈവറ്റ് സ്റ്റാന്‍ഡിലാണ് സംഭവം. ബസ് കാത്തുനിന്ന തോട്ടംമുക്ക് സ്വദേശിക്കാണ് പൊലീസ് പിഴ ചുമത്തിയത്. പിഴയടയ്ക്കാനുള്ള പണമില്ലാത്തതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. പിന്നാലെ നാട്ടുകാരനായ പൊതുപ്രവര്‍ത്തകനെത്തിയാണ് ഇയാളെ ജാമ്യത്തിലിറക്കിയത്. ചാലിയക്കര എസ്റ്റേറ്റില്‍ ദിവസക്കൂലിക്ക് ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹം. 600 രൂപയാണ് ദിവസ കൂലി.

ജോലിക്കുപോയി മടങ്ങവെയാണ് പൊലീസ് പെറ്റിയടിച്ചത്. സാമൂഹിക അകലം പാലിച്ചില്ല, മാസ്‌ക് താഴ്ത്തിയിട്ടു എന്നിവയാണ് കുറ്റങ്ങള്‍. തോട്ടംമുക്കിലേക്കുള്ള ബസ് എത്താന്‍ സമയമുള്ളതിനാല്‍ കപ്പലണ്ടി വാങ്ങി കൊറിച്ചതാണ് എന്നാണ് ഇയാള്‍ പറയുന്നത്.

error: Content is protected !!