മൂന്നര വയസുകാരിയെ പീഡിപ്പിച്ച സംഭവം; ഒരാൾ മുക്കം പോലീസിൻ്റെ പിടിയിൽ

മുക്കം: മൂന്നര വയസായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരാളെ മുക്കം പോലീസ് പിടികൂടി.
കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ഹംസകോയയെയാണ് മുക്കം പോലീസിൻ്റെ പിടിയിലായത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 18 നാണ് കേസിനാസ്പദമായ സംഭവം. പീഡനത്തെ തുടർന്ന് മാനസികമായി തളർന്ന കുട്ടി അംഗൻവാടി ടീച്ചറോട് വിവരം പറയുകയും അംഗൻവാടി ടീച്ചർ കുന്ദമങ്ങലം ഐ സി ഡി എസ് ഓഫീസിൽ വിവരം അറിയിക്കുകയുമായിരുന്നു.തുടർന്ന്കുന്ദമംഗലം ഐ സി ഡി എസ്‌ ഓഫീസിൽ നിന്നും മുക്കം പൊലീസിന് പരാതി കൈമാറുകയും മുക്കം ഇൻസ്പെക്ടർ ജീവൻജോരജിന്റെ നേതൃത്വത്തിലുള്ള അന്വഷണ സംഘം പ്രതി ഹംസക്കോയയെകോഴിക്കോടുനിന്നും പിടികൂടുകയുമായിരുന്നു’ .പ്രതിയെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു

error: Content is protected !!